കൂട്ടുകാരുടെ വെല്ലുവിളി എറ്റെടുത്ത് പുഴയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു

0
38

 

ഉഡുപ്പി : കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങിമരിച്ചു. സന്തെക്കട്ടെയിലെ സാദിഖ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പെരംപള്ളി സ്വര്‍ണ പുഴയിലാണ് സംഭവം.

സാദിഖ് അടക്കം ആറു കൂട്ടുകാര്‍ റെയില്‍വേ പാലത്തില്‍ മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കള്‍ പുഴയില്‍ ചാടുക എന്ന ചാലഞ്ച് മുന്നോട്ട് വെച്ചത്. ഈ ചാലഞ്ച് സാദിഖ് ഏറ്റെടുക്കുകയായിരുന്നു. പുഴയിലേക്ക് ചാടിയ സാദിഖിനെ കാണാതായി. ഇതോടെ കൂടെയുണ്ടായിരുന്ന സീന്‍ മാത്യുവും എടുത്തുചാടി.

എന്നാല്‍ സീന്‍ മാത്യവും ഒഴുക്കില്‍പെടുകയായിരുന്നു. സീന്‍ മാത്യുവിനെ മത്സ്യബന്ധം നടത്തുകയായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പക്ഷേ, സാദിഖിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച സാദിഖിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.