കേരളത്തിന് ഇന്ന് 61-ാം പിറന്നാള്‍

0
57

തിരുവനന്തപുരം: കേരളത്തിന് ഇന്ന്‌ 61ാം പിറന്നാള്‍. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടതോടുകൂടി 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ, മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ തുടങ്ങി മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം പിറന്നു.

മലനാടും ഇടനാടും തീരപ്രദേശവും കൊണ്ട് വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ കേരളം സമ്പുഷ്ടമാണ്.
ഭാഷാപരമായും സാമൂഹ്യപരമായും രാഷ്ട്രീയപരമായും ഏറെമുന്നില്‍ നില്‍ക്കുന്ന കേരളം പരശുരാമന്‍ മഴു എറിഞ്ഞുണ്ടായതാണെന്നാണ് ഐതിഹ്യം. സ്വര്‍ഗ സുന്ദരഭൂമിയായ കേരളത്തില്‍ ഒരുനാളെങ്കിലും വസിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. 24 കേരളയുടെ കേരളപ്പിറവി ദിനാശംസകള്‍.