കൊടുവള്ളി നഗരസഭാ ലീഗ് കൗണ്‍സിലര്‍ രാജിവെച്ചു

0
34


കോഴിക്കോട്: കൊടുവള്ളി നഗരസഭാ ലീഗ് കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭാ
വികസനകാര്യസമിതി അധ്യക്ഷ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് റസിയ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്.

വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ റസിയ ലീഗ് നേതൃത്വത്തിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ലീഗ് നേതാക്കള്‍ ആരോപണം നിഷേധിച്ചു. സിപിഎമ്മിന്റെയും സ്വര്‍ണക്കടത്ത് പ്രതികളുടേയും സഹായം സ്വീകരിച്ചാണ് റസിയയുടെ രാജിയെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.