കൊല്ലം: ഗൗരി നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലേസിയം സ്കൂള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്കൂളിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസും ഇന്ന് നടക്കും.
അതേസമയം, പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഒളിവിലുള്ള രണ്ട് അധ്യാപകരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.