ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

0
39

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അജാസ് ഇബ്രാഹിം നിര്‍മിക്കുന്ന ചിത്രം ആസിഫ്‌അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കും.