ചെന്നിത്തല നടത്തുന്ന പടയൊരുക്കം ഉമ്മന്‍ ചാണ്ടിക്കെതിരെയാണെന്ന് കോടിയേരി

0
44


പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യുഡിഎഫ് യാത്രയില്‍ നിന്ന് സോളാര്‍ കേസില്‍ ഉള്‍പ്പെട്ടവരെ മാറ്റി നിര്‍ത്തുമോയെന്ന് കോടിയേരി ചോദിച്ചു. യഥാര്‍ഥ പടയൊരുക്കം നടക്കുന്നത് എവിടെയാണെന്ന് യാത്ര അവസാനിക്കുമ്പോള്‍ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോട് ഉപ്പളയില്‍ നിന്നാണ് പടയൊരുക്കം യാത്ര ആരംഭിക്കുന്നത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്രയില്‍ നിരവധി ദേശീയ നേതാക്കളും മറ്റ് സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. യാത്ര ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.