കണ്ണൂര്‍: സുരേഷ് ഗോപി എംപി നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കണ്ണൂര്‍ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
സുരേഷ് ഗോപി കാര്‍ വാങ്ങിയിട്ട് ഏറെ നാളായെന്നും അതു വ്യാജ വിലാസത്തിലാണോ രജിസ്റ്റര്‍ ചെയ്തതെന്നു കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സര്ക്കാരിനാണുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ആഡംബര കാര്‍ വിവാദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ കാര്‍ ചര്‍ച്ചയായിരിക്കുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.