തിരുവനന്തപുരം : ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു.ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങള്‍ സദാ നിരീക്ഷിക്കുകയും ചെയ്യും
ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് തന്റെ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഇനി, ഏതെങ്കിലും ന്യായാധിപകര്‍ക്ക് അതേക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതം വിഎസ് പറഞ്ഞു.
അഡ്വ. സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാര്‍മശത്തിനെതിരെ ജസ്റ്റീസ് പി ഉബൈദ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയായിരുന്നു ജസ്റ്റിസ് ഉബൈദിന്റെ വിശദീകരണം.