ന്യൂയോര്‍ക്കില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം; 8 മരണം

0
34


ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം. ആക്രമണത്തില്‍ എട്ടുപേര്‍ മരണപ്പെടുകയും 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ഹാട്ടിലെ പുതിയ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം നടന്ന ആക്രമണം ഭീകരാക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

PHOTO: A damaged school bus at the scene where a truck drove into a bike path, Oct. 31, 2017, in New York City.

പ്രാദേശിക സമയം 3.15 ഓടെ കാല്‍ നടക്കാര്‍ക്കും സൈക്കില്‍ യാത്രക്കാര്‍ക്കും നേരെ അക്രമി വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സൈക്കിളുകള്‍ ഇടിച്ച് തെറിപ്പിച്ച വാഹനം ഒരു സ്‌കൂള്‍ ബസിലും ഇടിച്ചു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 29 കാരനായ സേയ്ഫുളോ സായ്‌പോവ് ആണ് അക്രമി.

അക്രമി സേയ്ഫുളോ സായ്‌പോവ്

അക്രമിയുടെ വാഹനത്തില്‍ നിന്ന് രണ്ട് കളിത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു. അക്രമി 2010-ല്‍ അമേരിക്കയില്‍ എത്തിയതാണ്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അക്രമിക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നു.


വാടകയ്ക്ക് എടുത്ത വാഹനം ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. എട്ട് പേരുടെ ജീവനെടുത്ത ട്രക്കിനുള്ളില്‍ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിദേശഭാഷയില്‍ എഴുതിയ കുറിപ്പിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

Some people were being treated for injuries near a mangled school bus.