ന്യൂഡല്‍ഹി: പാചക വാതകവില വര്‍ധിപ്പിച്ചു.പാചകവാതകത്തിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സബ്സിഡി സിലിണ്ടറിന് 94 രൂപ കൂട്ടി 729 രീപയാക്കി.
19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപയായി. ഇതോടെ സിലിണ്ടറിന് മൊത്ത വില 1,289 രൂപയാകും.
94 രൂപ കൂട്ടിയെങ്കിലും 89.40 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സബ്സിഡി കുറച്ചാല്‍ 4.60 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്.