ഫിൽക്ക ചലച്ചിത്രോത്സവം നവംബര്‍ 24 മുതൽ 30 വരെ

0
42

 


തിരുവനന്തപുരം :ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷൻ (ഫിൽക്ക) സംഘടിപ്പിക്കുന്ന 17ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കവടിയാർ ലയൺസ് ക്ലബ്‌ ഹാളിൽ നടക്കും. നവംബര്‍ 24 മുതൽ 30 വരെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ, അവലോകന വിഭാഗം, രാജ്യപരിഗണനാ വിഭാഗം, ലോക സിനിമ, ഹോമേജ് എന്നീ വിഭാഗങ്ങളിലായി 35 സിനിമകൾ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്കായി പ്രത്യേക ഡെലിഗേറ്റ് പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.