ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക; പ്രതിജ്ഞ എടുത്ത് നഗരസഭാ ജീവനക്കാര്‍

0
41

 


മലയാള ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രതിജ്ഞ എടുത്ത് നഗരസഭാ ജീവനക്കാര്‍. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വഞ്ചിയൂര്‍ പി ബാബു ജീവനക്കാര്‍ക്ക് പ്രതിജ്ഞചൊല്ലിക്കൊടുത്തു.

നഗരസഭ സെക്രട്ടറി അഡ്വ എല്‍. എസ്. ദീപ, അഡീഷണല്‍ സെക്രട്ടറി കെ ഹരികുമാര്‍, കോര്‍പ്പറേഷന്‍ എ‍ഞ്ചിനീയര്‍ കെ എസ് ജയചന്ദ്രകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.