മമ്മൂട്ടി തന്നെ ‘കുഞ്ഞാലിമരയ്ക്കാര്‍’ – ഔദ്യോഗികമായി പ്രഖ്യാപിച്ചു!

0
58

ആരാധകരുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കുഞ്ഞാലിമരയ്ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകന്‍ – മമ്മൂട്ടി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. ആഗസ്ത് സിനിമാസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ 4 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായിട്ടാണ് മമ്മൂട്ടി വേഷമിടുക.

 

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു.

നേരത്തേ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി കെ പരീക്കുട്ടി നിര്‍മിച്ച് എസ് എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേംനസീര്‍ ആയിരുന്നു നായകന്‍.