മലയാളത്തില്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

0
59


ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ എല്ലാ മലയാളികള്‍ക്കും മലയാളത്തില്‍ തന്നെ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആശംസ നേര്‍ന്നത്.

എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആശംസാക്കുറിപ്പ്.

കേരളത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും അദ്ദേഹം പ്രാദേശിക ഭാഷകളില്‍ ആശംസ അറിയിച്ചു.