മലയാള ഭാഷാ ബില്ലിന് ഇതേവരെ രാഷ്ട്രപതിയുടെ അംഗീകാരമായില്ല: എ.കെ.ബാലന്‍

0
76

തിരുവനന്തപുരം: മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസ്ഥാനത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം 2015-ല്‍ നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് അയച്ചെങ്കിലും  അതിനു ഇതേവരെ അംഗീകാരമായില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍. ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാന തല പരിപാടി   ദര്‍ബാര്‍ഹാളില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എ.കെ.ബാലന്‍.

ഭാഷകള്‍ അപ്രത്യക്ഷമാകുന്ന കാലമാണിത്. പക്ഷെ ഭാഷയെന്ന നിലയില്‍ മലയാള ഭാഷയ്ക്ക് ഇപ്പോഴും അസ്ഥിത്വം നഷ്ടമായിട്ടിട്ടില്ല. ഭാഷ, വേഷം, ആചാരം എന്നീ കാര്യങ്ങളില്‍ മലയാളി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല.

മലയാളം മിഷന്‍ വഴി മറ്റു സംസ്ഥാനങ്ങളിലും അന്തര്‍ദേശീയ തലത്തിലും മലയാള ഭാഷ വ്യാപിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അനവരതം നടക്കുന്നുണ്ട്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നടത്തുന്ന മലയാള ഭാഷാ വ്യാപന പരിപാടികള്‍ക്ക് മുക്തകണ്ഠ പ്രശംസ ലഭിക്കുന്നുണ്ട്-മന്ത്രി പറഞ്ഞു.