ന്യൂഡല്‍ഹി;ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 53 റണ്‍സ് വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്റിന് 149 റണ്‍സ് മാത്രമേ നേടാനായുള്ളൂ. വിജയത്തിളക്കത്തോടെ ആഷിഷ് നെഹ്റ തന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടു
രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികവില്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ധവാനും രോഹിതുമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചു. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്കോര്‍ കൂടിയാണ് ഇന്നത്തെ 220. ന്യൂസീലന്‍ഡിനായി ഇഷ് സോധി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
രോഹിത് ശര്‍മ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 80 റണ്‍െസടുത്തു മടങ്ങി. ധവാന് 52 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 80 റണ്‍സെടുത്തു പുറത്തായി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നല്കിയ ക്യാച്ച് അവസരങ്ങള്‍ നിലത്തിട്ടു സഹായിച്ച ന്യൂസീലന്‍ഡ് ഫീല്‍ഡര്‍മാരും ഇന്ത്യയ്ക്ക് വന്‍ സ്കോര്‍ സമ്മാനിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. ധവാന് പുറത്തായതിനു പിന്നാലെ സ്കോര്‍ ഉയര്‍ത്താനെത്തിയ ഹാര്‍ദിക് പാണ്ഡ്യ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 12 പന്തില്‍ മൂന്നു സിക്സ് ഉള്‍പ്പെടെ 26 റണ്‍സോടെയും ധോണി രണ്ടു പന്തില്‍ ഒരു സിക്സ് ഉള്‍പ്പെടെ ഏഴു റണ്‍സോടെയും പുറത്താകാതെ നിന്നു.
ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ത്തടിച്ച രോഹിതും ധവാനും ആദ്യം മുതലേ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. ഇടയ്ക്ക് ഇരുവരും നല്കിയ ക്യാച്ച് അവസരങ്ങള്‍ കിവീസ് ഫീല്‍ഡര്‍മാര്‍ കൈവിടുകയും ചെയ്തതോടെ ന്യൂസീലന്‍ഡ് തളര്‍ന്നു.
ഒന്നാം വിക്കറ്റില്‍ ധവാന് രോഹിത് സഖ്യം സ്ഥാപിച്ച 158 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ റെക്കോര്‍ഡാണ്. അര്‍ധസെഞ്ചുറിയിലേക്ക് പോലും എത്താതെ പോയ തുടര്‍ച്ചയായ 11 ഇന്നിങ്സുകള്‍ക്കു ശേഷമാണ് ധവാനും രോഹിതും ഈ മല്‍സരത്തില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരിക്കുന്നത്. ട്വന്റി20 ചരിത്രത്തില്‍ ഇതു മൂന്നാം തവണ മാത്രമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഗംഭീര്സേവാഗ് സഖ്യം സ്ഥാപിച്ച 136 റണ്‍സായിരുന്നു ഓപ്പണിങ് വിക്കറ്റില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
ഇതുവരെ ട്വന്റി20 മല്‍സരങ്ങളില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തകര്ക്കാനുറച്ചാണ് ഡല്‍ഹിയില്‍ ഇന്ത്യയുടെ പടയൊരുക്കം. കേരളപ്പിറവി ദിനത്തില്‍ പാതിമലയാളിയായ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടി. വിരമിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ ഇടംകൈ സീമര്‍ ആശിഷ് നെഹ്റയും ടീമിലുണ്ട്. ട്വന്റി20യില്‍ ഇന്ത്യയ്ക്കു കീഴടക്കാനാകാത്ത തുരുത്താണു ന്യൂസീലന്‍ഡ്. ഇതുവരെ കളിച്ച അഞ്ചു ട്വന്റി20കളിലും ഇന്ത്യ തോറ്റു.