തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്നു മുതല്‍ പഞ്ചിംഗ് സംവിധാനം തുടങ്ങുന്നു. ഇപ്പോള്‍ തുടരുന്ന ഹാജര്‍ രേഖപ്പെടുത്തലിനു പുറമേയാണ് പഞ്ചിംഗ് സംവിധാനവും നടപ്പാക്കുന്നത്.
വൈകി ഒ.പി തുടങ്ങുക, ഡ്യൂട്ടി സമയം തീരും മുമ്പ് ആശുപത്രി വിടുക, സ്ഥലംമാറ്റം കിട്ടികഴിഞ്ഞാല്‍ എല്ലാ ദിവസവും ആശുപത്രികളിലെത്താതിരിക്കുക തുടങ്ങിയ പരാതികള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പഞ്ചിംഗ് നടപ്പാക്കുന്നത്.
പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.