മെഡിക്കല്‍ കോളേജ് കാമ്പസിനു സമീപം ഫയര്‍സ്റ്റേഷന്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

0
43

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസിനു സമീപം ഫയര്‍സ്റ്റേഷന്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

മെഡിക്കല്‍ കോളേജ് ആശുപത്രി, ആര്‍ സി സി, ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍, എസ്.എ.റ്റി , ദന്തല്‍ ആശുപത്രി,ഓക്സിജന്‍ പ്ലാന്‍റ് , ജീവനക്കാരുടെ കോട്ടേഴ്സുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തീപിടുത്തമുണ്ടായാല്‍ എട്ട് കിലോമീറ്റര്‍ അകലെ നിന്നു വേണം ഫയര്‍ എഞ്ചിന്‍ എത്തേണ്ടത്.

ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹന്‍ദാസ് ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡി ജിപ്പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.