രാജീവ് വധക്കേസ്; അഡ്വ. സി. പി ഉദയഭാനു അറസ്റ്റില്‍

0
37

തൃപ്പൂണിത്തുറ: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി. പി ഉദയഭാനു അറസ്റ്റില്‍ . തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെഅറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു അതിന്‍റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

ഉദയഭാനു കീഴടങ്ങിയതാണെന്നും കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി.

സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ‘നിങ്ങള്‍ എത്ര ഉന്നതനായാലും നിയമം അതിനും മീതെയാണെ’ന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുയായിരുന്നു