രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ് തന്നെ; ചിത്രങ്ങള്‍ പുറത്ത്

0
54


ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ബ്ലാക്ക് ബെല്‍റ്റുകാരനാണ് താനെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഇതോടെ രാഹുലിന്റെ ബ്ലാക്ക് ബെല്‍റ്റ് പരാമര്‍ശത്തെ അനുകൂലിച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാഹുലിന്റെ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Related image

യുവജനങ്ങള്‍ക്കു പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍ ചെയ്യാമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയല്ല രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭരത് എന്നയാളുടെ ട്വീറ്റ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന(രമ്യ)യുടെ ട്വിറ്റര്‍ പേജിലുമാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തയ്തിട്ടുണ്ട്.

Image result for rahul black belt pictures

രാഹുലിന്റെ ബ്ലാക്ക് ബെല്‍റ്റ് കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദിവ്യ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിലാണ് രാഹുല്‍ ബ്ലാക്ക് ബെല്‍റ്റെടുത്തത്.