വിദേശഫണ്ട് സ്വീകരിച്ച് മതപരിവര്‍ത്തനം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

0
153

തിരുവനന്തപുരം; പോപ്പുലര്‍ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവര്‍ത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനം. വെളിപ്പെടുത്തലിനെക്കുറിച്ചു വിവരം ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിക്കു നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിയമനടപടി സ്വീകരിക്കുന്ന കാര്യം അതിന് ശേഷം തീരുമാനിക്കും.

വെളിപ്പെടുത്തല്‍ നടന്നതു മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തിനെക്കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഗൗരവമായി കാണുന്നൂവെന്നും ഡിജിപി പറഞ്ഞു. ദേശീയമാധ്യമം നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.