വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തു

0
152
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തു.ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്.

ക്രീം, ലോഷന്‍, സോപ്പ്, പൗഡര്‍ എന്നിങ്ങിനെ പതിനഞ്ചിലധികം ഇനങ്ങളിലായുള്ള ആയിരത്തോളം സാധനങ്ങളാണ് പിടികൂടിയത്. ഇവയില്‍ ഭൂരിഭാഗവും പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ നിര്‍മ്മാണ കമ്പനിയുടേയോ ലൈസന്‍സിയുടെ പോരോ വിലാസമോ രേഖപ്പെടുത്തിയിട്ടില്ല. ഉല്‍പ്പന്നത്തിന്റെ വിലയോ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരമോ പാക്കറ്റുകളില്‍ ലഭ്യമല്ല.വിദ്യാനഗര്‍ സ്വദേശി ഇബ്രാഹീം ഖലീലിന്റ പേരിലെ ഗോഡൗണില്‍ നിന്നാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.