ശബരിമലയിലെ സ്ത്രീ പ്രവേശനം: കോടതി അനുവദിച്ചാലും സ്ത്രീകള്‍ അനുസരിക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷണന്‍

0
42

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതി അനുവദിച്ചാലും അനുസരിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.ഈശ്വര വിശ്വാസമുള്ള ചെറുപ്പക്കാരികളായ സ്ത്രീകള്‍ അനുസരിക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് മതത്തിലാണോ വിശ്വസിക്കുന്നത് ആ മതത്തിലെ ആചാരാനുഷ്ടാനങ്ങളെ സംരക്ഷിക്കാനുള്ള കടമ ഭരണഘടന സ്ഥാപനങ്ങള്‍ക്കാണ്. അത് പറയാനും നേടിയെടുക്കാന്‍ കഴിയണമെന്നും പ്രയാര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും പ്രയാര്‍ വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്. കോടതി വിധിച്ചാലും മാനവും മര്യാദയമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന് പ്രയാര്‍ പറഞ്ഞിരുന്നു. ശബരിമലയെ തായ്ലന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്നും പ്രയാര്‍ വ്യക്തമാക്കിയിരുന്നു.