സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ കഴിഞ്ഞു: രാഹുല്‍ ഗാന്ധി

0
34

ഗാന്ധിനഗര്‍: സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബി ജെ പി സര്‍ക്കാരിനോട് .ഗുജറാത്തിലെ ഭറൂച്ചില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

“മോദി ജയിലില്‍ അടച്ച ഒരാളുടെയെങ്കിലും പേരു പറയൂ. വിജയ് മല്യ പുറത്താണുള്ളത്. ഇംഗ്ലണ്ടില്‍ ആഘോഷിക്കുകയാണ് മല്ല്യ”- രാഹുല്‍ പറഞ്ഞു.

“എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളത്. നോട്ട് നിരോധനവും ജി എസ് ടിയും ചേര്‍ന്ന് സകലതും കുഴപ്പത്തിലാക്കി”- രാഹുല്‍ ആരോപിച്ചു.

ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോ? രാഹുല്‍ ചോദിച്ചു.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ ഗുജറാത്ത് സന്ദര്‍ശനമാണ് ഇന്നു തുടങ്ങിയത്.