ആഡംബര കാര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് ഫഹദിന്റെ മറുപടി

0
84

കൊച്ചി: ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കി ഫഹദ് ഫാസില്‍. നികുതിയില്‍ ഇളവ് ലഭിക്കാനായാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനത്തിന്റെ വില 70 ലക്ഷം ആണ്.

ഈ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ രജിസ്ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു.