ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം: 6 മാസം തടവും 2 ലക്ഷം രൂപ പിഴയും

0
45


ഇസ്ലാമാബാദ്: ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ചെയ്തയാള്‍ക്ക് 6 മാസം തടവും 2 ലക്ഷം രൂപ പിഴയും. ഷഹ്‌സാദ് സാഖിബ് എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ. ആദ്യ ഭാര്യയായ ആയിഷ ബിബിയാണ് പരാതിയുമായി പ്രാദേശിക കോടതിയെ സമീപിച്ചത്.

ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തു എന്നറിഞ്ഞ ആദ്യഭാര്യ നിയമത്തിന്റെ സഹായം തേടുകയും ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അനധികൃതമായി പ്രഖ്യാപിക്കണമെന്ന് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുകയും ചെയ്തു.