ഉരുളക്കിഴങ്ങ് പുഡ്ഡിംഗ്

0
63

ചേരവുകള്‍

ഉരുളക്കിഴങ്ങ് – 10 എണ്ണം

മില്‍ക്ക് മെയ്ഡ് – അരക്കപ്പ്

പാല്‍ – 2 കപ്പ്

ഏലയ്ക്കാപ്പൊടി – കുറച്ച്

നുറുക്കിയ ബദാം – 2 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് – 50 ഗ്രാം

ഉണക്കമുന്തിരി – 50 ഗ്രാം

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്്ക്കുക. ഒരു അടി കനമുള്ള പാത്രത്തില്‍ പാല്‍ഗോവ ചേര്‍ത്ത് അടുപ്പില്‍ വയക്കുക. അത് ഉരുകി വരുമ്പോള്‍ പാല്‍ ചേര്‍ക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കുക. കുറുകി വരുമ്പോള്‍ മില്‍ക്ക്‌മെയ്ഡ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി എലയ്ക്കാപൊടി ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വയ്ക്കു. ഒന്നുറഞ്ഞു വരുമ്പോള്‍ പുറത്തെടുത്ത് ബദാമും അണ്ടിപ്പരിപ്പും വിതറുക.