കണ്ണൂര്‍: സിറിയയിലുള്ള ഐ.എസ് പ്രവര്‍ത്തകരായ അഞ്ച് കണ്ണൂര്‍ സ്വദേശികളുടെ വിശദാംശങ്ങള്‍ പുറത്ത്. ഏതാനും വര്‍ഷങ്ങളായി സിറിയയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന മലയാളികളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ ഫോട്ടോകളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
തെച്ചിക്കുളത്തെ ആലക്കാടന്‍കണ്ടി അബ്ദുള്‍ ഖയ്യും, വളപട്ടണം സ്വദേശികളായ അബ്ദുള്‍ മനാഫ്, ഷബീര്‍, ഷബീറിന്റെ ബന്ധു സുഹൈല്‍, പാപ്പിനിശേരി സ്വദേശിയായ സഫ്വാന് എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ കണ്ണൂരില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്ന ഹംസ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ ഐ.എസ് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.