ക്രിക്കറ്റ് ഇതിഹാസം തിരുവനന്തപുരത്ത്; ചിത്രങ്ങള്‍ പങ്കുവെച്ച്‌ മുഖ്യമന്ത്രി

0
40

തിരുവനന്തപുരം : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കേരളത്തിലെ ആരാധകരുടെ പിന്തുണ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സച്ചിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.
.

സര്‍ക്കാരിന്റെ പിന്തുണയോടൊപ്പം ജനങ്ങളുടെ എല്ലാവരുടെയും പിന്തുണ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും ഉണ്ടാകണമെന്ന് സച്ചിന്‍ പറഞ്ഞു. ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമുടമയാണ് സച്ചിന്‍. സച്ചിനോടൊപ്പം ഭാര്യ ഡോ.അഞ്ജലി ടെല്‍ഡുല്‍ക്കറും എത്തിയിരുന്നു.

സ്പെയിനില്‍ പരിശീലനം നടത്തി കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തി. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ഐഎസ്എല്ലിനായുള്ള ടീമിന്റെ തയ്യാറെടുപ്പുകള്‍ വീണ്ടും ആരംഭിക്കും.

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ലോകോത്തര ബ്രാന്‍ഡായ അഡ്മിറലാണ് നിര്‍മിക്കുന്നത്.സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്സിയും ഇപ്പോള്‍ അഡ്മിറല്‍ ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. തമിഴ് തലൈവാസിനേയും കേരളാ ബ്ലാസ്റ്റേഴ്‌സിനെയും മഞ്ഞ ജേഴ്സിയിലാണ് അണിയിച്ചൊരുക്കുന്നത്.