ഒളിച്ചോടിയ ഏഴുവയസ്സുകാരി ടിക്കറ്റില്ലാതെ ട്രെയിനും വിമാനത്തിലും യാത്രചെയ്തു

0
59

ഏഴുവയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്തത് ട്രെയിനിലും വിമാനത്തിലും. അതും ടിക്കറ്റുപോലും ഇല്ലാതെ. അച്ഛന്റെയും അമ്മയുടേയും അരികില്‍ നിന്നും ഓടിപോകുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം.

ജനീവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അച്ചനമ്മമാരുടെ കണ്ണ് വെട്ടിച്ച് കുട്ടി ഓടിപ്പോയത്. അവിടെ നിന്നും കുട്ടി ജനീവ വിമാനത്താവളത്തില്‍ എത്തി. കുട്ടിയെ കാണാതായ ഉടന്‍ രക്ഷകര്‍ത്താക്കള്‍ സ്വിസ് പോലീസിനെ വിവരം അറിയിച്ചു.

വിമാനത്താവളത്തിലെത്തിയ കുട്ടി സെക്യൂരിറ്റി ഗെയ്റ്റ് വഴി അകത്തു കയറി. മുതിര്‍ന്നവരും കുട്ടികളുമടക്കം ഒരുപാട് പേര്‍ ഈ സമയത്ത് പരിസരത്തുണ്ടായിരുന്നു. ഒരു ജീവനക്കാരനോടൊപ്പം വിമാനത്തിന്റെ അടുത്ത് എത്തുകയും ഉടന്‍ തിരിച്ചുപോകുകയും ചെയ്തു. വീണ്ടും മാതാപിതാക്കളെ അന്വേഷിക്കുകയാണെന്ന് അഭിനയിച്ചു കണ്ണില്‍പെടാതെ ഡിപ്പാര്‍ച്ചര്‍ ഗേറ്റും കടന്ന് വിമാനത്തിനുള്ളില്‍ കയറാനും കുട്ടിക്ക് സാധിച്ചു.

പോലീസ് റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലുമുള്ള സി സി ടി വി ക്യാമറകളിലൂടെ കുട്ടിയെ ട്രാക്ക് ചെയ്യാന്‍ സാധിച്ചു. അവസാനം വിമാനത്തിന്റെ അകത്ത് വെച്ചാണ് പെണ്‍കുട്ടിയെ പിടികൂടിയത്. ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ കുട്ടിയെ വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്തു. ഏത് വിമാനത്തിലാണ് ഇത്രയും നാടകീയ സംഭവങ്ങള്‍ നടന്നത് എന്ന കാര്യം പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.