പാനൂര്‍: കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂര്‍ ഏരിയാ ലേഖകനുമായിരുന്ന കെ കെ രാജീവന്റെ സ്മരണയ്കായി കെ കെ രാജീവന് കലാസാംസ്കാരികവേദി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു.
2016 നവംബര്‍ ഒന്നിനും 2017 ഒക്ടോബര്‍ 31നും ഇടയില്‍ മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്ട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷയോടൊപ്പം ബയോഡാറ്റ, ഫോട്ടോ, വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും ഉള്‍പ്പെടുത്തേണ്ടതാണ്.
സെക്രട്ടറി, കെ കെ രാജീവന് കലാസാംസ്കാരികവേദി ,രാജു മാസ്റ്റര്‍ മന്ദിരം ,പാനൂര്‍ ,കണ്ണൂര്‍ ,670692 എന്ന വിലാസത്തില്‍ 18നകം അയയ്ക്കേണ്ടതാണ്. ഫോണ്‍: 9961373770