കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്നത് ഭീകരവാദമാണെന്ന് രവിശങ്കര്‍ പ്രസാദ്

0
29


ഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതായുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ ഇന്ത്യയിലെ ചില ഭീകരര്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് സംഘടന ഇന്ത്യയില്‍ നിരോധിക്കണമെന്നും ലൗ ജിഹാദിന്റെ പേരിലുള്ള ഭീകരവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളും സത്യസരണി പോലുള്ള സ്ഥാപനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ വിഷയം ഗൗരവത്തിലെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.