ഗെയില്‍ പൈപ്പ്‌ലൈന്‍ സമരം: സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.എസ്

0
88

തിരുവനന്തപുരം: ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിനെതിരായ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് വി.എസ് പറഞ്ഞു.

അതേസമയം വിഴിഞ്ഞത്ത് പ്രദേശവാസികള്‍ സമരം നിര്‍ത്തിയാലേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് പറഞ്ഞു.