ഗെയില്‍ വിരുദ്ധ പ്രക്ഷോഭം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് കോടിയേരി

0
31

പാലക്കാട്: ഗെയില്‍ വിരുദ്ധ പ്രക്ഷോഭം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. മുമ്പുണ്ടായിരുന്ന പ്രശ്നം ഇപ്പോഴില്ല. വികസനം അനുവദിക്കില്ലെന്ന ചില തല്‍പ്പരകക്ഷികളാണ് പ്രശ്നമുണ്ടാക്കുന്നത്. യുഡിഎഫിന്റെ കാലത്ത് സിപിഐഎം ഗെയില്‍ വിരുദ്ധ സമരം നടത്തിയിരുന്നു. എന്നാല്‍ അത് സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകള്‍ക്കെതിരെയായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുക്കത്തെ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെയായിരുന്നു വിഎസിന്റെ പ്രസ്താവന.