ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒ.പി.ജെയ്ഷയ്ക്ക്

0
57


പേരാവൂര്‍(കണ്ണൂര്‍): സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒ.പി.ജെയ്ഷയ്ക്ക്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

2015-ല്‍ ജെയ്ഷ ജി.വി.രാജ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി അവാര്‍ഡ് ദാനം നിര്‍വഹിക്കും.