ജ്യൂസ് ശീലമാക്കൂ ആരോഗ്യം വീണ്ടെടുക്കൂ

0
82

 

ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിദത്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് ഏറെ സഹായം ചെയ്യുന്നതെന്ന് നമുക്കേവര്‍ക്കും അറിവുള്ള കാര്യമാണ്. യഥാര്‍ത്ഥത്തില്‍ രോഗങ്ങളുടെ ശത്രുക്കളാണിവരെന്നു പറയാം. അതായത് ചില ജ്യൂസുകള്‍ കുടിക്കുന്നതു മൂലം നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

രക്തസമ്മര്‍ദ്ദത്തിന് ബീറ്റ്‌റൂട്ട് ജ്യൂസ്. രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും രക്തത്തെ റഗുലേറ്റ് ചെയ്യാനുള്ള അത്ഭുത ശക്തി ബീറ്റ്‌റൂട്ടിനുണ്ട്.

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് മാതള ജ്യൂസും ഈന്തപ്പഴം , മില്‍ക്ക്‌ഷേക്കും ഉത്തമാഹാരമാണ്

 

അള്‍സറിന് തേങ്ങാപ്പാല്‍, കാരറ്റ് ജ്യൂസ് വളരെ ഗുണം ചെയ്യും

 

പിത്തസഞ്ചിയിലെ കല്ലിന്

ലെമണ്‍ ജ്യൂസില്‍

രണ്ടുതുള്ളി ഒലീവ് ഓയില്‍

ചേര്‍ത്ത് കുടിക്കുക.

 

 

രക്തശുദ്ധിക്ക് ചെറുനാരങ്ങയുടെ തൊണ്ട്, ഓറഞ്ചിന്റെ തൊണ്ട് എന്നിവ കൊണ്ടുള്ള ജ്യൂസ് അല്ലെങ്കില്‍ മുന്തിരി തക്കാളി ജ്യൂസുകള്‍ കുടിക്കുന്നത് ഉത്തമമായിരിക്കും

 

ഹൃദയത്തിന്റെ ബലഹീനത മാറാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് അല്ലെങ്കില്‍ തേന്‍ ഒഴിച്ച പൈനാപ്പിള്‍ ജ്യൂസ് വളരെ നല്ലതാണ്.