മുക്കം : ഗെയ്ല് സമരത്തിനെതിരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കൂടാതെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.