തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ കേന്ദ്ര നേതൃത്വം

0
28


ന്യൂഡല്‍ഹി: കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്കായി റവന്യൂ മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. സര്‍ക്കാര്‍ തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വസമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ ഇനിയും കായല്‍ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു. വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.