നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍

0
35

അഹമ്മദാബാദ്:  ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഹര്‍ദികിന്റെ പ്രഖ്യാപനം.

പട്ടേല്‍ സമുദായത്തിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്നും ഹര്‍ദിക് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പിന്തുണ നല്‍കുമെന്ന് ഹര്‍ദിക് പട്ടേല്‍ അറിയിച്ചത് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകര്‍ന്നിട്ടുണ്ട്. ഹര്‍ദിക് പട്ടേലും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ നാലുദിവസം ഹര്‍ദ്ദിക് പട്ടേലുമായി കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ചര്‍ച്ചയിലായിരുന്നു.

സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ നവംബര്‍ മൂന്നിനകം തീരുമാനം അറിയിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. സമുദായത്തിന്റെ ആവശ്യങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദിക് ഇപ്പോള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.