പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ആദ്യ ഗാനം പുറത്തെത്തി

0
44

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ആദ്യ ഗാനം പുറത്തെത്തി.

നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

നവാഗതനായ ഡോമിന്‍ ഡിസില്‍വയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയയായി എത്തുന്നത് റീബാ ജോണാണ്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തെസ്നി ഖാന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.