ഫോഡ് ഇക്കോസ്പോര്‍ടിന്റെ നവീകരിച്ച പതിപ്പ് നവംബര്‍ ഒമ്പതിന് വിപണിയിലെത്തും

0
58

സബ് കോംപാക്ട് എസ്‍യുവി വിപണിയില്‍ ജനപ്രീതി നേടിയ ഫോഡ് ഇക്കോസ്പോര്‍ടിന്റെ നവീകരിച്ച പതിപ്പ് നവംബര്‍ ഒമ്പതിന് വിപണിയിലെത്തും.

അകത്തും പുറത്തും പരിഷ്കാരങ്ങളുമായാണ് നവീകരിച്ച പതിപ്പ് എത്തുന്നത്.

1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 123 ബിഎച്ച്പിയാണ് കരുത്ത്.

 

അഞ്ച് സ്പീഡ് മാന്വല്‍ , ആറ് സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റുകള്‍

നിലവിലുള്ള ഒരു ലീറ്റര്‍ , ഇക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നവീകരിച്ച ഇക്കോസ്പോര്‍ടിന് ഉപയോഗിക്കുമോ എന്നു വ്യക്തമല്ല.

പുതിയ ഗ്രില്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, പുതിയ രൂപകല്‍പ്പനയുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ബാഹ്യഭാഗത്തെ പ്രധാന മാറ്റങ്ങള്‍ .
ബ്ലൂ, റെഡ് എന്നീ പുതിയ ബോഡി നിറങ്ങളും നല്‍കിയിട്ടുണ്ട്.

6.5 ഇഞ്ച് അല്ലെങ്കില്‍ എട്ട് ഇഞ്ച് ( വകഭേദത്തെ ആശ്രയിച്ച്) ടച്ച് സ്ക്രീനുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി

രണ്ട് എയര്‍ബാഗുകളും എബിസും നല്‍കിയിട്ടുണ്ട്.