ബി.എസ്‌സി.നഴ്‌സിങ്, പാരാമെഡിക്കല്‍ സ്‌പോട്ട് അലോട്ടമെന്റ് 4-ന്

0
53

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നവംബര്‍ 4-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജ് കാമ്പസിലുള്ള ന്യൂ ഓഡിറ്റോറിയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

സര്‍ക്കാര്‍ നഴ്‌സിങ്/പാരാമെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളും സി-മെറ്റിനു കീഴില്‍ വരുന്ന സ്വാശ്രയ നഴ്‌സിങ്/പാരാമെഡിക്കല്‍ കോളേജുകളായ കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് നഴ്‌സിങ് , മലബാര്‍ കാനസര്‍ സെന്റര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെയും ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളും സ്‌പോട്ട് അലോട്ടമെന്റില്‍ നികത്തും.

പുതുതായി അലോട്ടമെന്റ് ലഭിക്കുന്നവര്‍ 9 ന് വൈകുന്നേരം അഞ്ചിനകം ബന്ധപ്പെട്ട കോഴ്‌സ് /കോളേജില്‍ പ്രവേശനം നേടണം.

വിശദവിവരങ്ങള്‍ www.cee-kerala.org വെബ്‌സൈറ്റില്‍.