ഭൂട്ടാന്‍ രാജകുമാരന് മോദിയുടെ വക സമ്മാനങ്ങള്‍

0
35

ന്യൂഡല്‍ഹി: ഭൂട്ടാന്‍ രാജകുമാരന് ഫുട്‌ബോളും ചെസ്‌ബോര്‍ഡും സമ്മാനമായി നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രി. ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡുമാണ് കുഞ്ഞു രാജകുമാരന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍. ചൊവ്വാഴ്ചയാണ് രാജകുടുംബാഗങ്ങള്‍ ഇന്തയിലെത്തിയത്.

Image result for gifts-from-pm-modi-for-bhutan-prince

ഇന്ത്യയിലെത്തിയ ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ബുധനഴ്ച കൂടിക്കാഴ്ച നടത്തി. 2018ല്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്രപരമായ സൗഹൃദത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഭൂട്ടാന്‍ എംബസി സ്ഥിരീകരിച്ചു.

Image result for gifts-from-pm-modi-for-bhutan-prince

ഭൂട്ടാന്‍ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഡോക്ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷാന്തരീക്ഷം അവസാനിച്ച ആഴ്ചകളിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ട്വിറ്ററിലൂടെ ഭൂട്ടാന്‍ രാജകുമാരന് ഫുട്‌ബോള്‍ സമ്മാനിച്ച വിവരം വെളിപ്പെടുത്തിയത് നരേന്ദ്രമോദി തന്നെയാണ്.