മുക്കം ഗെയിലിന്റെ പൈപ്പിടല്‍ പുനരാരംഭിച്ചു

0
43

മുക്കം: മുക്കത്തെ ഗെയിലിന്റ പൈപ്പിടല്‍ പുനരാരംഭിച്ചു. പൈപ്പിടലിനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ജോലികളാണ് ആരംഭിച്ചത്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തിയാണ് പണികള്‍ തുടങ്ങിയിരിക്കുന്നത്.

ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ മുക്കത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെ ഇന്നലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.