കൊളറാഡോ : അമേരിക്കയിലെ കൊളറാഡോ ഡെന്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു.പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയോണ് വെടിവെപ്പുണ്ടായത്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.
മരിച്ചവര്‍ രണ്ടു പേരും പുരുഷന്മാരാണ്. ഒരു സ്ത്രീക്കാണ് പരിക്കേറ്റത്. അക്രമിയെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.