രഞ്ജി ട്രോഫി: കേരളത്തിന് 46 റണ്‍സ് ലീഡ്

0
25

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ 219 റണ്‍സിനെതിരെ ജമ്മു കശ്മീര്‍ 173 റണ്‍സിന് പുറത്തായി.

കേരളത്തിനുവേണ്ടി അക്ഷയ് ചന്ദ്രന്‍ നാല് വിക്കറ്റ് വീഴ്ത്തി. സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു.