രാജീവ് വധം; ഉദയഭാനുവിനെ കുടുക്കിയ തെളിവുകള്‍

0
39

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്ന് പൊലീസ്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകളാണ് ഉദയഭാനുവിനെതിരെ ഉള്ളത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സെപ്റ്റംബര്‍ 29നാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉദയഭാനുവിനെതിരായ തെളിവുകള്‍:

  • മറ്റു പ്രതികളുമായുള്ള ഫോണ്‍ കോളുകള്‍
  • ഉദയഭാനുവില്‍ നിന്നും വധഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതി
  • പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി
  • രാജീവിനെ മര്‍ദിച്ച് പണം വാങ്ങി നല്‍കാന്‍ ചാലക്കുടി ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്
  • രാജീവുമായുള്ള ഭൂമി ഇടപാടു രേഖകളും അവയിലെ പൊരുത്തക്കേടുകളും
  • രാജീവ് അവശനിലയിലാണെന്ന് ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചറിയിച്ചത്
  • പാട്ടഭൂമി ഉടമയുടെ മൊഴി
  • കൊലപാതകശേഷം ഉദയഭാനുവും മറ്റുപ്രതികളും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നതിന്റെ വിവരങ്ങള്‍