സുവര്‍ണപുരുഷന്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ഇന്നസെന്റ് നായകനാവുന്ന ചിത്രമാണ് ‘സുവര്‍ണപുരുഷന്‍’ .
ഇന്നസെന്റ് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പങ്ക് വെച്ചത്.
നവാഗതനായ സുനില്‍ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായാണ് ഇന്നസെന്റ് എത്തുന്നത്.
തിയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന മുഴുനീള കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.