കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ്.സൈനബയെ ചോദ്യം ചെയ്തു. സൈനബയെ ഹാദിയ കേസില്‍ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ചും പരിശോധന നടത്തിവരികയാണെന്നും മറ്റു പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
ഹാദിയയുടെ വിവാഹം, മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന.