അട പ്രഥമന്‍

0
52

ചേരുവകള്‍

അട – 500 ഗ്രം
ശര്‍ക്കര – 1 കിലോ
തേങ്ങ – 4 എണ്ണം
ചൗവ്വരി – 100 ഗ്രാം
അണ്ടിപ്പരിപ്പ്- 250 ഗ്രാം
ഉണക്കമുന്തിരി – 150 ഗ്രാം
ഏലയ്ക്ക – 10 എണ്ണം
നെയ്യ് -200 ഗ്രാം

പാകം ചെയ്യുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അടയെ വേവിക്കണം. വേവിച്ച അട തണുത്ത വെള്ളത്തില്‍ കഴുകി ഒരു അരിവട്ടിയില്‍ ഊറ്റിവയ്ക്കുക. പിന്നീട് കുറച്ച് വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കി അരിച്ചെടുക്കണം. തോര്‍ന്ന അടയും ചൗവ്വരിയും ഈ ശര്‍ക്കരയിലിട്ട് വഴറ്റിയെടുക്കണം. അതിനുശേഷം തേങ്ങ തിരുമ്മി പാല്‍ എടുക്കണം. ആദ്യത്തെ പാല്‍ മാറ്റി വയ്ക്കണം. പിന്നീട് മിക്‌സിയില്‍ അരച്ച് വീണ്ടും രണ്ടും മൂന്നും പാല്‍ എടുക്കണം. അട നല്ലവണ്ണം വഴറ്റിക്കഴിഞ്ഞാല്‍ രണ്ടും മൂന്നും പാലുകള്‍ ഒഴിച്ച് തീയില്‍ തിളപ്പിക്കണം. പാല്‍ കുറുകുമ്പോള്‍ ഏലയ്ക്ക ചതച്ച് ഇട്ട് ഒന്നാം പാല്‍ ഒഴിക്കണം. ഒന്നാം പാല്‍ കുറച്ച് ചൂടാക്കുക. പിന്നീട് മറ്റൊരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും തേങ്ങ ചെറുതായി അരിഞ്ഞതും കൂടി വറുത്ത് അട പായസ്സത്തിലിടുക.